ന്യൂഡൽഹി : ശബരിമല വിഷയത്തിൽ എന്തുകാര്യവും ചെയ്യേണ്ടതു സംസ്ഥാന സർക്കാരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഗവർണർ പി. സദാശിവവുമായി ശനിയാഴ്ച ഫോണിൽ സംസാരിച്ചിരുന്നു. സുപ്രീംകോടതി വിധിയിൽ നമുക്കെന്താണ് പറയാനാവുകയെന്നും, വിഷയത്തിൽ ഒരുവിഭാഗം ആളുകളുടെ വികാരം വ്രണപ്പെട്ടിട്ടുണ്ടെന്നും ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ രാജ്നാഥ് സിംഗ് പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി സമരം ശക്തമാക്കുമ്പോഴാണ് കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്.