sc

ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച വിധി നടപ്പാക്കാൻ സാവകാശം തേടി തിരുവിതാംകൂർ ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ ഹർജി നൽകി. വിധിയെ തുടർന്നുള്ള ക്രമസമാധാന പ്രശ്നങ്ങളും പ്രളയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതും കണക്കിലെടുത്ത് യുവതീ പ്രവേശനം നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണം. സ്ത്രീ സുരക്ഷയ്ക്കാണ് പ്രധാന പരിഗണന. ഇപ്പോഴത്തെ സാഹചര്യത്തിൽ അധികസൗകര്യങ്ങളൊരുക്കാൻ കഴിയാത്ത സ്ഥിതിയാണ്. വിധി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും നിലവിൽ പ്രായോഗികബുദ്ധിമുട്ടുകളുണ്ടെന്നും ദേവസ്വം ബോർഡ് ഹർജിയിൽ വ്യക്തമാക്കുന്നു.


ബോർഡ് ഹർജിയിൽ പറഞ്ഞത്

ഹർജികൾ 22ന് മുൻപ് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ജനുവരി 22ന് മുൻപ് പരിഗണിക്കില്ലെന്ന് വീണ്ടുംസുപ്രീംകോടതിവ്യക്തമാക്കി. ഹർജികളിൽ എന്ത് തീരുമാനവും എടുക്കേണ്ടത് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണെന്നും 22ന് എല്ലാവരെയും കേൾക്കാമെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.

ഭക്തർക്ക് അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ റിട്ട് ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യമാണ് കോടതി വീണ്ടും തള്ളിയത്.