കേരള സർക്കാർ ശബരിമല പോലുള്ള വൈകാരിക വിഷയം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് അമിത് ഷാ ട്വിറ്ററിൽ കുറ്റപ്പെടുത്തി.. യുവതികളെയും അമ്മമാരെയും പ്രായമായവരെയും പൊലീസ് മനുഷ്യത്വ രഹിതമായാണ് നേരിടുന്നത്. കഠിനമായ തീർത്ഥാടനത്തിന് എത്തുന്നവർക്ക് ഭക്ഷണം, വെള്ളം, താമസം, വൃത്തിയുള്ള ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചിരിക്കുകയാണ്. കെ. സുരേന്ദ്രൻ അടക്കമുള്ള നേതക്കളെ അറസ്‌റ്റു ചെയ്‌തതിനെയും മറ്റൊരു പോസ്‌റ്റിൽ ഷാ അപലപിച്ചു. ജനങ്ങളുടെ സമരത്തെ അടിച്ചമർത്തി ശബരിമലയെ സംരക്ഷിക്കാമെന്നാണ് പിണറായി വിജയൻ കരുതുന്നതെങ്കിൽ തെറ്റിയെന്നും വിശ്വാസികൾക്കൊപ്പം പാർട്ടി നിലകൊള്ളുമെന്നും ഷായുടെ പോസ്‌റ്റിൽ പറയുന്നു.