lpg
lpg

ന്യൂഡൽഹി:പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറച്ചു. പുതിയ വില ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നു. ജൂണിന് ശേഷം ആദ്യമായാണ് പാചകവാതക വില കുറയുന്നത്. സബ്‌സിഡിയുള്ള സിലിണ്ടറിന് 6.52രൂപയും സബ്‌സിഡി ഇല്ലാത്തവയ്‌ക്ക് 133 രൂപയും കുറയും.

ഡൽഹിയിൽ 14.2 കിലോയുടെ സബ്‌സിഡി സിലിണ്ടറിന് 500 രൂപയും സബ്സിഡി ഇല്ലാത്തവയ്‌ക്ക് 809 രൂപയുമാണ് പുതിയ വില. ആഗോള മാർക്കറ്റിൽ എണ്ണവില ഇടിഞ്ഞത് പാചകവാതക സിലിണ്ടറിന്റെ വിലയിലും പ്രതിഫലിക്കുമെന്ന് പെട്രോളിയം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂൺ മുതൽ ആറു തവണകളായി സബ്‌സിഡി സിലിണ്ടറിന് 14.13 രൂപ വരെയാണ് വില കൂട്ടിയത്. നവംബർ ഒന്നിന് കൂടിയത് 2.94രൂപയാണ്.