files
മണീട് പഞ്ചായത്ത്, വനിതകൾക്ക് നൽകുന്ന മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു

പിറവം: മണീട് ഗ്രാമപഞ്ചായത്ത് സമ്പൂർണ മുട്ട സ്വയംപര്യാപ്ത പഞ്ചായത്താകും. ഗ്രാമ പഞ്ചായത്തിലെ ആയിരം കുടുംബങ്ങൾക്ക് 10 കോഴിക്കുഞ്ഞുങ്ങളെ വീതം നൽകിയാണ് മുട്ട സ്വയംപര്യാപ്ത പഞ്ചായത്തായി മണീട് മാറുന്നത്. വാർഷിക പദ്ധതിയിൽപ്പെടുത്തി ആയിരം വനിതകൾക്ക് 60 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന പദ്ധതി പ്രസിഡന്റ് ശോഭ ഏലിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ആലീസ് ബേബി, പി.ഐ. ഏലിയാസ്, സുരേഷ് കുമാർ, വെറ്ററിനറി ഓഫീസർ ഡോ. രഞ്ജിത് എന്നിവർ പ്രസംഗിച്ചു.