മൂവാറ്റുപുഴ: ലോക പോഷകാഹാര വാചാരണത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ സമീകൃത ആഹാര പ്രദർശനവും ബോധവത്കരണ ക്ലാസും നടന്നു. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, ഒ.പി. ബേബി, ജോൻസി ജോർജ്, ഡോ.ജയന്തി.പി.നായർ, സൗമ്യ.എം.ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി ട്രോഫികൾ വിതരണം ചെയ്തു.