കുറുപ്പുംപടി: രായമംഗലം, അശമന്നൂർ പഞ്ചായത്തുകളിൽ അനധികൃത പരസ്യ ബോർഡുകൾ നീക്കി. നിയമാനുസൃതം ഫീസ് അടച്ച് മാത്രമേ ഇനിമുതൽ പരസ്യ ബോർഡുകൾക്ക് അനുവാദം നൽകുകയുള്ളു. കാഴ്ചമറയ്ക്കുന്നതും അപകടമുണ്ടാക്കുന്ന വിധത്തിലുമുള്ള ബോർഡുകൾ സ്ഥാപിക്കുന്നത് കർശനമായി തടയുമെന്ന് അധികൃതർ അറിയിച്ചു.