bjp
സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി റൺ ഫോർ യൂണിറ്റി ആലുവയിൽ സംഘടിപ്പിച്ച കൂട്ടയോട്ടം ഗാന്ധിപ്രതിമക്ക് മുമ്പിലെത്തിയപ്പോൾ

ആലുവ: മുൻ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ ഗുജറാത്തിൽ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി റൺ ഫോർ യൂണിറ്റി ആലുവയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ആലുവ നഗരം ചുറ്റി ടൗൺഹാളിന് സമീപം ഗാന്ധി സ്വകയറിൽ സമാപിച്ചു.

സമാപനയോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.കെ. നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ്, കുളത്തേരി വിജയൻ, എം.കെ. സധാശിവൻ, രൂപേഷ് പൊയ്യാട്ട്, പി. ഹരിദാസ്, ബാബു കരിയാട്, എ.സി. സന്തോഷ് കുമാർ, സെന്തിൽകുമാർ, കമലം ടീച്ചർ, പ്രതീപ് പെരുംപടന്ന, പ്രീതാ രവി, ഷീജ മധു, മഹേഷ്‌ കുന്നത്തേരി, രഘു കാഞ്ഞൂർ, സതീഷ് കുമാർ, സുമേഷ് ചെങ്ങമനാട്, റെജി കീഴ്മാട്, അപ്പു മണ്ണഞ്ചേരി, സി.ഡി. രവി തുടങ്ങിയവർ സംസാരിച്ചു.