മൂവാറ്റുപുഴ: പ്രവർത്തനങ്ങൾ നേരിൽക്കണ്ട് മനസിലാക്കാൻ വിദ്യാർത്ഥികൾ കൃഷിഭവനിലെത്തി. മൂവാറ്റുപുഴ മോഡൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് വാളകം പഞ്ചായത്തിലെ കൃഷിഭവനിലെത്തിയത്. ഇതോടനുബന്ധിച്ച് നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പും ത്രിതല പഞ്ചായത്തുകളും മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് കൃഷി ഓഫീസർ വി.പി. സിന്ധു വിശദീകരിച്ചു. റിട്ട. കൃഷി ഓഫീസർ പി.എം. ജോഷി കാർഷിക മേഖലയിൽ സോഷ്യൽ മീഡിയയുടെ ഇടപെടലിനെക്കുറിച്ച് സംസാരിച്ചു. അദ്ധ്യാപകരായ ബെനീറ്റ ജോർജ്, ദീപ കുര്യാക്കോസ്, ബാഷ്മ ഇ.കെ, കൃഷി അസിസ്റ്റന്റ് ബിനി മക്കാർ എന്നിവർ നേതൃത്വം നൽകി. അഗ്രിക്കൾച്ചറൽ വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ 29 പേർ പങ്കെടുത്തു.