newsphoto
സി.പി.ഐ.മുവാറ്റുപുഴ നിയോജകമണ്ഡലം ജനറൽ ബോഡിയോഗം മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: വിശ്വാസികളെ വർഗീയ ചേരിയിലേയ്ക്ക് നയിക്കാൻ കേരളത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ വ്യാചപ്രചരണം നടക്കുകയാണന്ന് സി.പി.ഐ.സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മുല്ലക്കര രത്‌നാകരൻ എം.എൽ.എ പറഞ്ഞു. സി.പി.ഐ.മുവാറ്റുപുഴ നിയോജകമണ്ഡലം ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളെ തെരുവിലിറക്കി പ്രകോപനം സൃഷ്ടിച്ച് അധികാരം ഉറപ്പിക്കാനുള്ള ദുഷ്ടലാക്കാണ് ശബരിമല വിഷയത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനുമുള്ളത്. ജനങ്ങളെ വിശ്വാസികളും അവിശ്വാസികളുമായി തരം തിരിക്കാനുള്ള വർഗീയ ശക്തികളുടെ ഗൂഢനീക്കത്തെ പ്രബുദ്ധരായ കേരളജനത തള്ളിക്കളയുമെന്നും മുല്ലക്കര പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ടി.എം. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കൽ സ്വാഗതം പറഞ്ഞു. സംസ്ഥാന കൺട്രോൾ കമ്മിഷനംഗം കെ.കെ. അഷറഫ്, സംസ്ഥാന കമ്മിറ്റി അംഗം ബാബുപോൾ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ, ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ.അരുൺ, മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, കെ.എ.നവാസ് എന്നിവർ സംസാരിച്ചു.