അങ്കമാലി: എ.പി. കുര്യൻ സ്മാരക വായനശാലയുടേയും പുരോഗമന കലാസാഹിത്യസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബറിന്റെ നഷ്ടം സാഹിത്യ സ്മരണാഞ്ജലി നടത്തി. കവി സോബിൻ മഴവീട് ഉദ്ഘാടനം ചെയ്തു. ഡോ.സന്തോഷ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ടി.പി. വേലായുധൻ, കെ.കെ. ഷിബു, കെ.വി. റെജീഷ്, വി.കെ. ഷാജി, എ.എൻ. ഹരിദാസ്, ബിബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.