മുവാറ്റുപുഴ: അന്നൂർ ഡെന്റൽ കോളേജിന്റെ നേതൃത്വത്തിലുള്ള അന്നൂർ ജേർണൽ ഓഫ് സയന്റിഫിക് റിസർച്ച് കോളേജിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ബി. കെമാൽപാഷ പ്രകാശിപ്പിച്ചു. ആദ്യ പതിപ്പ് കേരളാ ഹെൽത്ത് യൂണിവേഴ്‌സിറ്റിയുടെ ബിരുദാനന്തര ബിരുദ പഠന സമിതി തലവൻ ഡോ എ. ദേവദത്തൻ ഏറ്റുവാങ്ങി. കോളേജ് ചെയർമാൻ ടി.എസ്. നൂഹ്, അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി.എസ്. റഷീദ്, ഡയറക്ടർ ടി.എസ്. ബിന്യാമിൻ എന്നിവർ പങ്കെടുത്തു. കേരളത്തിലെ ഡെന്റൽ കോളേജുകളിൽ പ്രഥമ ഓൺലൈൻ, പ്രിന്റ് ജേർണൽ ആവിഷ്‌കരിക്കുന്നത് അന്നൂർ ദന്തൽ കോളേജാണെന്ന് പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബേബി പറഞ്ഞു.