mvpa-102
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ ഭാഷാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ഫെെസൽ മുണ്ടങ്ങാമറ്റം ,സി.എൻ.കുഞ്ഞുമോൾ ,ഗിരിജ പണിക്കർ, റഹീമബീവി, ജെ.ബീന, ലിമി.എം. പോൾ, ശ്രീജ.കെ.ഹരി, എന്നിവർ സമീപം

മൂവാറ്റുപുഴ: കേരളപ്പിറവി ദിനത്തിൽ പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ചിത്രീകരണങ്ങൾ, കാർട്ടൂണുകൾ,പാട്ടുകൾ, കൊളാഷ് നിർമ്മാണം, കഥകൾ, കവിതകൾ, ലേഖനമ്തസരങ്ങൾ തുടങ്ങിയവ നടത്തി. കുട്ടികൾ ഭാഷാദിന പ്രതിജ്ഞയുമെടുത്തു. കേരള മാതൃകയിൽ കുട്ടികൾ ഒരുമിച്ച് നിൽക്കുകയും നവകേരള സൃഷ്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഒരാഴ്ച നീണ്ടുനിൽക്കുന്ന മലയാള ഭാഷാവാരാചരണം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. സി.എൻ. കുഞ്ഞുമോൾ മലയാള ദിനസന്ദേശം നൽകി. ഗിരിജ പണിക്കർ, റഹീമ ബീവി, ജെ. ബീന, ലിമി. എം. പോൾ, ശ്രീജ.കെ. ഹരി, കെ.എം. നൗഫൽ, കെ.എം. കദീജാബീവി, വി.എം. ജെസീന, ദീപുരാജ്, കെ.വി. ശ്രീലത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


.