mvpa-104
മൂവാറ്റുപുഴ ഗവ. ഈസ്റ്റ് ഹൈസ്‌കൂളിൽ നടന്ന കേരളപ്പിറവി ദിനാഘോഷം

മൂവാറ്റുപുഴ: കേരളപ്പിറവി ദിനാഘോഷം പുതുമയാർന്ന പരിപാടികളോടെ മൂവാറ്റുപുഴ ഗവ. ഈസ്റ്റ് ഹൈസ്‌കൂളിൽ നടന്നു. കുട്ടികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ അക്ഷരമരം കൗതുകമായി. കുട്ടികളിൽ അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനും അവരിൽ മാതൃഭാഷാഭിമാനം വളർത്തുന്നതിനും ഉതകുന്ന പരിപാടികളാണ് നടന്നത്. കേരളപ്പിറവിയോടനുബന്ധിച്ച് കവിത, കേരള ഗാനാലാപനം .കേരളപ്പിറവി സന്ദേശം, ഭാഷാപ്രതിജ്ഞ, വിവിധ ഭാഷാസന്ദേശ മത്സരങ്ങൾ നടന്നു. കെ.പി സൈനബ, കെ.കെ മനോജ്, സ്വപ്ന , സുനിത, റോയി ജേക്കബ്, ജയശ്രീ , ആർദ്ര എം.എം എന്നിവർ നേതൃത്വം നൽകി.