മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹൈസ്‌കൂളിന്റേയും എസ്.പി.സി, എൻ.സി.സി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കേരളപ്പിറവി ദിനാഘോഷ പരിപാടികൾ മൂവാറ്റുപുഴ എസ്. ഐ ഇ എസ് സാംസൻ ഉദ്ഘാടനം ചെയ്തു. നവകേരളം കുട്ടികളുടെ ഭാവനയിൽ എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും നടത്തി. സ്‌കൂളിൽ നിർമ്മിക്കുന്ന സോപ്പിന്റെ പ്രദർശനം നടത്തി. എല്ലാവർക്കും ഉച്ചഭക്ഷണം നൽകുന്നതിനായി എസ്.പി.സി കേഡറ്റുകൾ ശേഖരിച്ച ഭക്ഷണപ്പൊതിയുടെ വിതരണവും നടന്നു. മുനിസിപ്പൽ കൗൺസിലർ കെ.ബി. ബിനീഷ്‌കുമാർ പ്രധാന അദ്ധ്യാപിക വി.എസ്. ധന്യയിൽ നിന്ന് ആദ്യപൊതി ഏറ്റുവാങ്ങി. കേരളഗാനം, വഞ്ചിപ്പാട്ട് തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. എസ്.പി.സി ഇൻസ്ട്രക്ടർമാരായ ശിവദാസ് , ഹാജറ, സ്റ്റാഫ് സെക്രട്ടറിപി.എ. കബീർ എന്നിവർ സംസാരിച്ചു.