കൂത്താട്ടുകുളം: കേരളത്തിന്റെ കലാരൂപങ്ങളും സാംസ്‌കാരിക ആവിഷ്‌കാരങ്ങളുമായി കൂത്താട്ടുകുളം ഗവ.യു.പി സ്‌കൂളിൽ കേരളപ്പിറവി ആഘോഷിച്ചു. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളനാടിന്റെ ഐതിഹ്യകഥകളിൽ തുടങ്ങി, കളരിപ്പയറ്റും തിരുവാതിരയും നാടൻ പാട്ടും, കേരളഗാനവും ഉൾപ്പെടെ
കേരളത്തിന്റെ വിവിധ സാംസ്‌കാരിക വൈവിദ്ധ്യങ്ങളും നവകേരള സൃഷ്ടിയെക്കുറിച്ചുള്ള കുട്ടികളുടെ സങ്കൽപ്പങ്ങളും കുട്ടികൾ രംഗത്തവതരിപ്പിച്ചു. ചിത്രരചന, കഥ, കവിത, ലേഖന മത്സരങ്ങളും നടന്നു.
ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ്, ടി.വി. മായ,ജെസി ജോൺ,ഷീബ.ബി. പിള്ള, എലിസബത്ത് പോൾ, ബീന ജോസഫ്, ആതിരരാജ് എന്നിവർ സംസാരിച്ചു.