sabarimala
sabarimala

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയിലെ റിവ്യൂ ഹർജിയിലെ ഉത്തരവ് എന്തായാലും അയ്യപ്പഭക്തരുടെ വിശ്വാസം സംരക്ഷിക്കാൻ സമരം തുടരാൻ ബി.ജെ.പി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

റിവ്യൂ ഹർജി മാത്രം കണക്കിലെടുത്തായിരിക്കില്ല ബി.ജെ.പി നിലപാട് സ്വീകരിക്കുകയെന്ന് യോഗശേഷം സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

നാളെ കോട്ടയത്ത്

സമരപ്രഖ്യാപനം

ശബരിമല പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമായി ഇന്ന് മണ്ഡലം അടിസ്ഥാനത്തിൽ പുനരർപ്പണ പ്രതിജ്ഞാ യോഗങ്ങൾ സംഘടിപ്പിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. നാളെ കോട്ടയത്ത് സമരപ്രഖ്യാപന സമ്മേളനം നടത്തും. താഴേത്തട്ടിൽ പ്രവർത്തിച്ചാൽ ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. ദേശീയ സെക്രട്ടറി എച്ച്. രാജ നേതൃയോഗം ഉദ്ഘാടനം ചെയ്തു.നളീൻ കുമാർ കാട്ടീൽ എം.പി., ഒ. രാജഗോപാൽ എം.എൽ.എ., പി.എസ് ശ്രീധരൻപിള്ള, കെ.വി ശ്രീധരൻമാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.