പൂത്തോട്ട : കെ.പി.എം ഹൈസ്‌കൂളിൽ പ്രൊഫ. കെ.വി തോമസ് എം.പിയുടെ വികസന ഫണ്ടിൽ നിന്ന് പതിനെട്ടര ലക്ഷം രൂപ ചെലവഴിച്ച് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ലൈബ്രറി ആൻഡ് ഓഡിയോ വിഷ്വൽ ഹാളിന്റെ ഉദ്ഘാടനം പ്രൊഫ: കെ.വി തോമസ് എം.പി നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് , സ്‌കൂൾ മാനേജർ എ.ആർ. അജിമോൻ , പ്രഥമ അദ്ധ്യാപിക കെ.ആർ. മോളിയമ്മ ,ഡി.ഇ.ഒ ലളിത കെ.കെ , ബ്ലോക്ക് മെമ്പർ ജയൻ കുന്നേൽ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ കേശവദാസ് തുടങ്ങിയവർ സംസാരിച്ചു.