മൂവാറ്റുപുഴ : നവകേരള സൃഷ്ടിക്കായി എം.എസ്.എം സ്‌കൂൾ വിദ്യാർത്ഥികൾ മുളവൂർ പൊന്നിരിക്കപറമ്പിൽ സാംസ്‌കാരിക സംഗമവും നവകേരള ആശയ അവതരണവും നടത്തി . ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എം.എം. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.എം.സൽമത്ത് സ്വാഗതം പറഞ്ഞു. എം.എസ്.എം ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എം. സീതി മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ എം.എം. യൂസഫ് , ട്രഷറർ എം.എം. അലി , അദ്ധ്യപകരായ എം.എ. ഫാറൂഖ് ,മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു