haritham
ഉദയയത്തുംവാതുക്കൽ ഗവ.എൽ.പി.സ്കൂളിൽ നടന്നഹരിതമേളം പരിപാടിയിൽ പങ്കെടുത്ത വിദ്യർത്ഥികളും അദ്ധ്യാപകരും ജനപ്രതിനിധികളും

പനങ്ങാട്: ഉദയയത്തുംവാതുക്കൽ ഗവ. എൽ.പി സ്‌കൂളിൽ ഹരിതമേളം സംഘടിപ്പിച്ചു. അന്യംനിന്നുപോയ നാടൻരുചികളെയും നാട്ടുവിഭവങ്ങളും തിരിച്ചിവിളിച്ച് പരിചയപ്പെടുത്തിയ മേള നവ്യാനുഭവമായി. അദ്ധ്യാപകരക്ഷാകർതൃ സംഘടനയുടെയും കുമ്പളം ഗ്രാമപഞ്ചായത്തിന്റെയും ബി.ആർ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഹരിതമേളം പഞ്ചായത്ത് പ്രസിഡന്റ്‌ ഷേർളി ജോർജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ടി.ആർ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക പി.എൽ. പ്രഭ, അദ്ധ്യാപിക ലീലാമ്മ എന്നിവരുടെ നേതൃത്വത്തിൽ കപ്പ, കാരറ്റ്, ബീറ്ററൂട്ട് എന്നിവ കൊണ്ടുള്ള പുട്ടുകൾക്ക് പുറമെ കൊഴുപ്പ, തഴുതാമ ,തുടങ്ങി വിവിധ നാടൻ ഇലക്കറികൾ കൊണ്ടുളള വിഭവങ്ങളുടെ പാചകവും പ്രദർശനവും നടന്നു. ഔഷധസസ്യങ്ങളെ തിരിച്ചറിയാനും ഗുണങ്ങൾ മനസിലാക്കാനും മേള സഹായകമായി.

പി.എൽ. പ്രഭ , പി.ടി.എ പ്രസിഡന്റ് ഷബാബ്, വാർഡ്‌ മെമ്പർമാരായ കലാ സുനിൽ, ഷീബാ സുനിൽ, ശ്രുതി പനങ്ങാട് രക്ഷാധികാരി പി.ആർ. സദ്ജിത്ത്, ഉദയത്തുംവാതിൽസെൻട്രൽ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് മനോജ്, ജയ ,എം.കെ.സുപ്രൻ , ലീലാമ്മ എന്നിവർ സംസാരിച്ചു. തുടർന്ന് കോശിതമ്പിയുടെ നേതൃത്വത്തിൽ സെമിനാറും നടത്തി. അദ്ധ്യാപകരായ ഉഷാബായ്, അമീന ,അനില , അമ്പിളി, സഞ്ജുഷ തുടങ്ങിയവർ നേതൃത്വം നൽകി