lib
ജാഗ്രത സാംസ്ക്കാരിക ജാഥക്ക് അങ്കമാലിയിൽ നൽകിയ സ്വീകരണത്തിൽ ജിഥാ ക്യാപ്ടൻ ലൈബ്രറകൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണൻ പ്രസംഗിക്കുന്നു

അങ്കമാലി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ജാഗ്രതാ സാംസ്ക്കാരിക ജാഥയ്ക്ക് ആലുവ താലൂക്ക് ലൈബ്രറി കൗൺസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അങ്കമാലി സി.എസ്.എ ആഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടനെ വിവിധ ഗ്രന്ഥശാലകളിൽ നിന്നായി ആയിരത്തിലേറെ പുസ്തകങ്ങൾ നൽകി സ്വീകരിച്ചു. ജാഥാ ക്യാപ്ടനും സ്റ്റേറ്റ് ലെബ്രറി കൗൺസിൽ പ്രസിഡന്റുമായ ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണൻ, മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, സംസ്ഥാന കൗൺസിൽ ഭാരവാഹികളായ എസ്. നാസർ, ടി.പി. വേലായുധൻ ,ജില്ലാ പ്രസിഡന്റ് പി.ആർ. രഘു, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, താലൂക്ക് കൗൺസിൽ ഭാരവാഹികളായ വി.കെ. ഷാജി, എം.കെ. അബ്ദുള്ളക്കുട്ടി, കെ.ആർ. ബാബു, കെ.കെ. സുരേഷ്, പി. തമ്പാൻ, പി.കെ. ഗോപൻ, ഉമാനാട്ട്, രാധ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.