പറവൂർ : പ്രളയത്തിൽ ലൈബ്രറി പുസ്തകങ്ങൾ നഷ്ടപ്പെട്ട പുതിയകാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ആയിരത്തിലധികം പുതിയ പുസ്തകങ്ങൾ നൽകി. പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിലൂടെ കെ.പി.സി.സി.വിചാർ വിഭാഗമാണ് പുസ്തകങ്ങൾ സ്പോൺസർ ചെയ്തത്. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വർഗീസ് മാണിയാറ അദ്ധ്യക്ഷത വഹിച്ചു. വിചാർ വിഭാഗം ചെയർമാൻ ഷൈജു കേളത്തറ, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, പ്രിൻസിപ്പൽ സി.വി. മിനി, ഹെഡ്മിസ്ട്രസ് ഇന്ദു ജി. നായർ, എസ്.എം.സി ചെയർമാൻ ശശി ചെറിയാൻ, പുനർജനി കോ ഓഡിനേറ്റർ സജി നമ്പ്യത്ത് തുടങ്ങിയവർ സംസാരിച്ചു.