നെടുമ്പാശേരി: ജെറ്റ് എയർവേയ്‌സ് ശൈത്യകാലത്ത് രണ്ട് പുതിയ അന്താരാഷ്ട്ര സർവീസുകൾ തുടങ്ങുന്നു. മുംബയിൽ നിന്നും യു.കെയിലെ മാഞ്ചസ്റ്ററിലേക്കും പൂനെയിൽ നിന്ന് സിംഗപ്പൂരിലേക്കുമാണ് ജെറ്റ് എയർവേയ്‌സ് നേരിട്ടുള്ള സർവീസ് തുടങ്ങുന്നത്. ഡൽഹി സിംഗപ്പൂർ, ഡൽഹി ദുബായ് സെക്ടറുകളിൽ അധിക സർവീസുകളും ജെറ്റ് എയർവേയ്‌സ് പ്രഖ്യാപിച്ചു.
ആഭ്യന്തര റൂട്ടുകളിലും ജെറ്റ് എയർവേയ്‌സ് പുതിയ സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ 28 മുതൽ വഡോദര ഡൽഹി റൂട്ടിൽ പുതിയ സർവീസ് ആരംഭിച്ചു. വഡോദര ബംഗളൂരു റൂട്ടിലും പുതിയ സർവീസ് തുടങ്ങിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് കോയമ്പത്തൂരിലേക്കും പുതിയ സർവീസ് ജെറ്റ് എയർവേയ്‌സ് ആരംഭിച്ചിട്ടുണ്ട്.
ബംഗളൂരു - പൂനെ റൂട്ടിൽ മൂന്നാമത്തെ പ്രതിദിന സർവീസിനും തുടക്കമായി. മുംബയ് - മാഞ്ചസ്റ്റർ റൂട്ടിൽ നവംബർ അഞ്ച് മുതലാണ് നേരിട്ടുള്ള സർവീസ് തുടങ്ങുന്നത്. ജെറ്റ് എയർവേയ്‌സിന്റെ ഇരുപത്തിയൊന്നാമത്തെ അന്താരാഷ്ട്ര സർവീസാണ് മാഞ്ചസ്റ്ററിലേക്കുള്ളത്.
പുതിയ സർവീസുകൾ തുടങ്ങുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ വിപുലമായ കണക്ടിവിറ്റിയാണ് ജെറ്റ് എയർവേയ്‌സ് യാത്രക്കാർക്കായി ഒരുക്കുന്നത്.
രാജ് ശിവകുമാർ, സീനിയർ വൈസ് പ്രസിഡന്റ്
ജെറ്റ് എയർവേയ്‌സ്