മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റി മേളയുടെ സഹകരണത്തോടെ സംസ്ഥാന ചലച്ചിത്ര അക്കാഡമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഗാന്ധിസ്മൃതി ചലച്ചിത്രോത്സവത്തിന് പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിൽ തുടക്കമായി. മേള ഫൈൻ ആർട്ട്‌സ് സൊസൈറ്റി പ്രസിഡന്റ് എസ്. മോഹൻദാസ് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. കോളേജ് ഡീൻ ഡോ. എം. കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ബേബി എം. വർഗീസ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഫിലിം സൊസൈറ്റി സെക്രട്ടറി എൻ. വി. പീറ്റർ, ട്രഷറർ എം. എസ്. ബാലൻ, കെ.ആർ. സുകുമാരൻ, എസ്. കെ. രാധാകൃഷ്ണൻ, വിനീത് വി., റിയ എൽസ മാത്യു എന്നിവർ സംസാരിച്ചു.