nalanda1
തമ്മനം നളന്ദ പബ്‌ളിക് സ്‌കൂളിൽ കേരളപ്പിറവി ദിനാഘോഷം സെക്രട്ടറി കെ.ജി.ബാലൻ, മാനേജർ സി.കെ.കൃഷ്‌ണൻ, പ്രിൻസിപ്പൽ എൻ.പി. കവിത എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: തമ്മനം നളന്ദ പബ്‌ളിക് സ്‌കൂളിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. മലയാളി തനിമയാർന്ന നൃത്തശിൽപ്പം, കേരളകുമാരി, കേരളകുമാരൻ മത്സരം ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പഴമയും പുതുമയും എന്ന വിഷയത്തിൽ പഴയകാല ഉപകരണങ്ങളുടെയും പൂജാപാത്രങ്ങളുടെയും പ്രദർശനവും നടന്നു.

സെക്രട്ടറി കെ.ജി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ സി.കെ.കൃഷ്‌ണൻ,പ്രിൻസിപ്പൽ എൻ.പി. കവിത എന്നിവർ പ്രസംഗിച്ചു. പൂജ ബിജു, ധീരജ് ദിനേഷ് എന്നിവരായിരുന്നു പരിപാ‌ടിയുടെ അവതാരകർ. അഹമ്മദ് സ്വഗതവും ടിനു വിനയൻ നന്ദിയും പറഞ്ഞു.