മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെയും എറണാകുളം അമൃത ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ പൂർവ വിദ്യാർത്ഥികളും ജീവനക്കാരും നാട്ടുകാരുമടക്കം അൻപതോളം പേർ രക്തം ദാനംചെയ്തു. സ്‌കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി, പ്രിൻസിപ്പൽ അനിത കെ. നായർ, പ്രോഗ്രാം ഓഫീസർ ലക്ഷ്മിദേവി എം.ജി. ബാങ്ക് മാനേജർ മോബിൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു.