മൂവാറ്റുപുഴ: കേരളപ്പിറവി ദിനത്തിൽ വേറിട്ടൊരു മാസിക പ്രകാശനവുമായി തർബിയത്ത് സ്‌കൂൾ. 1987 ലെ കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയായ കലിക അതിന്റെ രചയിതാക്കളുടെ സാന്നിദ്ധ്യത്തിൽ പുന:പ്രകാശിപ്പിക്കുകയായിരുന്നു . രണ്ടു തലമുറകളുടെ സംഗമവേദി കൂടിയായിരുന്നു ചടങ്ങ്. പുനർനവ എന്ന പേരിട്ട ഈ പരിപാടിയിൽ 21 ക്ലാസുകളിലെ 21 കൈയെഴുത്തു മാസികകൾ പ്രകാശനം ചെയ്യുന്ന ചടങ്ങും നവ എന്ന പേരിൽ നടന്നു . സാബു ആരക്കുഴയും ക്ലാസ് എഡിറ്റർമാരായ 21 കുട്ടികളും ചേർന്ന് മാസികകൾ പ്രകാശിപ്പിച്ചു. ഏറ്റവും മികച്ച മാസികകൾക്കുള്ള സമ്മാനവും നൽകി. ടി.എസ്. അമീർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി .സി .സ്‌കറിയ , കൗൺസിലർ പി .വൈ .നൂറുദ്ദീൻ , പി.ടി.എ പ്രസിഡന്റ് ഷാനവാസ് പി.പി, മദേഴ്‌സ് ഫോറം പ്രസിഡന്റ് നിസ അഷ്‌റഫ് , കലിക മാസിക രചയിതാക്കളായ സീനമോൾ, ആമിന, ബെൻസീറാ, അദ്ധ്യാപകരായ സോണി മാത്യു ,ശ്രീജ കെ , ഷൈനി തോമസ് എന്നിവർ സംസാരിച്ചു.