football
സെന്റ് ആൽബർട്‌സ് സ്‌കൂളിൽ നടന്ന ആർച്ച് ബിഷപ്പ് ലെനാഡോ മെല്ലാനോ മെമ്മോറിയൽ ഫുട്‌ബാൾ ടൂർണമെൻറിൽ അണ്ടർ 14 വിഭാഗത്തിൽ ജേതാക്കളായ സെന്റ് ആൽബർട്‌സ് എച്ച്.എസ്.എസ് ടീം ട്രോഫിയുമായി

കൊച്ചി : ആൽബർടിയൻ തിയേറ്റഴ്‌സിന്റെ ആഭിമുഖ്യത്തിൽ സെന്റ് ആൽബർട്‌സ് സ്‌കൂളിൽ നടന്ന ആർച്ച് ബിഷപ്പ് ലെനാഡോ മെല്ലാനോ മെമ്മോറിയൽ ഇൻവിറ്റേഷൻ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിൽ അണ്ടർ 14 വിഭാഗത്തിൽ സെന്റ് ആൽബർട്‌സ് എച്ച്.എസ്.എസും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ പെരുമാനൂർ സി.സി.പി.എൽ.എം സ്കൂളും ജേതാക്കളായി.

വിജയികൾക്കുള്ള എവർറോളിംഗ് ട്രോഫിയും കാഷ് പ്രൈസും വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ജനറൽ മാനേജർ ഫാ. മൈക്കിൾ ഡിക്രൂസ് സമ്മാനിച്ചു. സെന്റ് ആൽബർട്‌സ് പ്രിൻസിപ്പൽ ഷെറിൻ മേരി ഡികൂഞ്ഞ, ഹെഡ്മാസ്റ്റർ എൻ.ജെ. ഫ്രാൻസിസ്, ഹെഡ്മിസ്ട്രസ്സ് ജൊവാൻ ഒഫ് ആർക്ക് എന്നിവർ പ്രസംഗിച്ചു.