നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം കുറുമശേരി ശാഖാങ്കണത്തിൽ പ്രവർത്തിക്കുന്ന യാനം ലൈബ്രറി ആൻഡ് അക്കാദമിക് സെന്ററിന്റെ നേതൃത്വത്തിൽ കേരളപ്പിറവി വാർഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ മാതൃകയിൽ ചെരാത് തെളിച്ചു. ശാഖാ സെക്രട്ടറി സി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാധവൻ കോട്ടൂർ നവകേരള സന്ദേശം നൽകി. സെക്രട്ടറി എ.എസ്. ശരത്, കെ.വി. ഷിബു എന്നിവർ സംസാരിച്ചു.