കൊച്ചി: കേരള ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (കെ.സി.സി.ഐ) ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാറിന്റെ ക്ലസ്റ്റർ വികസന പദ്ധതികളെക്കുറിച്ച് ശില്‍പശാല നടത്തി. ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേംബർ ചെയർമാൻ ഡോ. ബിജു രമേശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാൻഡ് തോൺട്ടൻ എക്‌സിക്യുട്ടിവ് ഡയറക്ടർ പത്മാനന്ദ് വി ശില്പശാല നയിച്ചു. ഡയറക്ടർ രാജാ സേതുനാഥ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഷീബ, വൈസ് ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.