irctc

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി) രാമായണത്തിൽ വിവരിക്കുന്ന ശ്രീലങ്കയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ രാമായണയാത്ര ടൂർ പാക്കേജ് തയ്യാറാക്കി.

ഡിസംബർ 11 ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 17 ന് മടങ്ങിവരുന്നതാണ് പാക്കേജ്. ദാംബുള്ള, ട്രിങ്കോമാലി, കാൻഡി, നുവാര ഏലിയ, കൊളംബോ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. രാമായണവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളായ മണവാരി, മുന്നീശ്വരം, റമ്പോദ ഭക്ത ഹനുമാൻ,ഗായ്രതി പീഠം, സീതാദേവി, ദിവുരുമ്പോല, കേലനിയ എന്നിവയും സന്ദർശിക്കും. തീർത്ഥാടനത്തിനൊപ്പം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി സന്ദർശിക്കും. ഒരാൾക്ക് 45,904 രൂപയാണ് ടിക്കറ്റ് നിരക്ക്.

വിമാനത്തിൽ ഇക്കോണിമി ക്ളാസ് ടിക്കറ്റ്, ത്രീ സ്റ്റാർ ഹോട്ടലിൽ താമസം, എ.സി വാഹനം, ഭക്ഷണം. വിസ ചാർജ്, യാത്ര ഇൻഷുറൻസ് എന്നിവയും ഉൾപ്പെട്ടതാണ് പാക്കേജ്.

ക്രിസ്‌മസിന് ഭാരത് ദർശൻ

ക്രിസ്മസ് അവധിക്കാലത്ത് വേളാങ്കണ്ണി, പുതുച്ചേരി, വിശാഖപട്ടണം. പുരി, കൊൽക്കത്ത എന്നിവ സന്ദർശിക്കുന്ന ഭാരത് ദർശൻ യാത്രക്കും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 21 ന് പുറപ്പെട്ട് പത്തു ദിവസത്തിനു ശേഷം തിരിച്ചെത്തും. ടിക്കറ്റ് നിരക്ക് : 9,450 രൂപ.

വിവരങ്ങൾക്ക് ഫോൺ​: 9567863245 (തിരുവനന്തപുരം), 9746743047(കോഴിക്കോട്), 9567863241, 9567863242(കൊച്ചി)

. www.irctctourism.com