വാഴക്കുളം: ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ 74-ാം നമ്പർ അംഗൻവാടിയുടെ പുതിയ മന്ദിരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആറ് ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപയും മുടക്കിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.എ. ഫൈസൽ സ്വാഗതം പറഞ്ഞു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് , വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, ബ്ലോക്ക് മെമ്പർ റംല അബ്ദുൽ ഖാദർ, നൂർജഹാൻ സക്കീർ, നിഷ അലിയാർ, ഫാത്തിമ ജബ്ബാർ, സനിത റഹീം, നസീർ കാക്കനാട്ടിൽ, പി.എം. നാസർ, കെ.ആർ. കൃഷ്ണകുമാർ, സഫിയ റഹ്മാൻ, സമിജ മുജീബ്, എ.എസ്. കാദർ കുഞ്ഞ്, എ.എം. മുഹമ്മദ് പിള്ള, എ.എസ്. കുഞ്ഞുമുഹമ്മദ്, അഷ്‌റഫ് അരിമ്പശേരി, പി. മിനി എന്നിവർ സംസാരിച്ചു.