വാഴക്കുളം: നോർത്ത് വാഴക്കുളം ഗവ. യു.പി സ്‌കൂളിൽ ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കായുള്ള മലയാളത്തിളക്കം പരിപാടി എഴുത്തുകാരൻ സേതു ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ഉണ്ണിക്കൃഷ്ണൻ, ബി.പി.ഒ ഐഷ, വാർഡ് മെമ്പർമാരായ സരോജിനി ശങ്കരൻ, സമീജ മുജീബ്, റോഷ്‌നി പ്രോഗ്രാം കോ ഓർഡിനേറ്റർ ജയശ്രീ, ജനറൽ കോ ഓർഡിനേറ്റർ പ്രകാശ്, പ്രധാനാദ്ധ്യാപിക മിനി മാത്യു, പി.ടി.എ പ്രസിഡന്റ് നിഷാദ് പൂവത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.