അങ്കമാലി: അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ മീറ്റിൽ 206 പോയിന്റോടെ മൂവാറ്റുപുഴ നിർമ്മല സ്‌കൂൾ ജേതാക്കളായി. 176 പോയന്റോടെ വാഴക്കുളം കാർമ്മൽ സ്‌കൂളിനാണ് രണ്ടാം സ്ഥാനം . റോജി.എം.ജോൺ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ജോൺ ബെർക്ക് മാൻസ് അദ്ധ്യക്ഷത വഹിച്ചു. സഹോദയ പ്രസിഡന്റ് ഫാ.സിജൻ പോൾ ഊന്നുകല്ലേൽ, സെക്രട്ടറി ജോൺസൺ മാത്യു, പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.