ആലുവ : കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയ ബാധിതർക്ക് ഫർണിച്ചർ വിതരണം ചെയ്തു. ചൂർണിക്കര പഞ്ചായത്തിലെ പ്രളയ ബാധിതർക്കാണ് കട്ടിലുകൾ, ദിവാൻകോട്ട്, കസേരകൾ, സെറ്റികൾ, ഈസി ചെയറുകൾ എന്നിവ നൽകിയത്. സമിതി നെല്ലികുഴി യൂണിറ്റാണ് ഫർണിച്ചർ നിർമ്മിച്ചു നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് ടി.എം. അബ്ദുൾ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. ജലീൽ, എം.യു. അഷറഫ്, കെ.കെ. ആസാദ്, എസ്. സുൾഫിക്കർ അലി, സമിതി ഏരിയാ സെക്രട്ടറി ടി.ഐ. ഇക്ബാൽ, എൻ.ബി. യൂസഫ്, പി.എ. നാസർ എന്നിവർ സംസാരിച്ചു.