കൊച്ചി: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ നടന്ന അഞ്ചാമത് ശ്രീനാരായണ കപ്പ് ഇന്റർ സ്കൂൾവോളിബാൾ ടൂർണമെന്റ് ഫൈനലിൽ മിനി ബോയ്സ് വിഭാഗത്തിൽ എസ്.എച്ച് തേവരയെ നേരിട്ടുള്ള രണ്ട് സെറ്റിന് തോൽപ്പിച്ച് ആതിഥേയരായ ശ്രീനാരായണ ടീം ജേതാക്കളായി. സീനിയർ പെൺകുട്ടികളുടെ മത്സരത്തിൽ വിദ്യോദയ തേവക്കലിനെ ഒന്നിനെതിരെ രണ്ടു സെറ്റുകളിൽ പരാജയപ്പെടുത്തി ആതിഥേയരായ ശ്രീ നാരായണ ടീം ജേതാക്കളായി. സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ ഭവൻസ് വരുണ വിദ്യാലയയെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ശ്രീനാരായണ വിദ്യാപീഠം ടീം വിജയികളായി. മൂന്ന് വിഭാഗങ്ങളിലായി ഇരുപത് ടീമുകളാണ് പങ്കെടുത്തത്.