balakrishna-pillai

കൊച്ചി: കേരള കോൺഗ്രസ് (ബി) എൻ.സി.പിയിൽ ലയിക്കുമ്പോൾ ആർ .ബാലകൃഷ്ണപിള്ള പാർട്ടി സംസ്ഥാന പ്രസിഡന്റാകുമെന്ന് സൂചന. ഇരു പാർട്ടികളും ഇടതു മുന്നണിയിലായതിനാൽ രാഷ്ട്രീയമായ ചലനങ്ങളൊന്നും ഉണ്ടാകില്ല. അതേസമയം, കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ ആർ. ബാലകൃഷ്ണപിള്ള ആ പാർട്ടിയുടെ ഭാഗമല്ലാതാകുന്നെന്ന രാഷ്ട്രീയചരിത്രം രചിക്കപ്പെടും. ചെയർമാനാണ്.

ഇന്നലെ മുംബയിൽ ചേർന്ന എൻ.സി.പി നേതൃയോഗമാണ് പിള്ളയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാൻ തീരുമാനിച്ചത്. കേരളത്തിന്റെ ചുമതലയുള്ള പാർട്ടി ദേശീയ സെക്രട്ടറി പ്രഫുല്ലകുമാർ പട്ടേലിന്റെ വീട്ടിലായിരുന്നു ചർച്ച. ടി.പി. പീതാംബരൻ, തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രൻ, എൻ.എ. മുഹമ്മദ്കുട്ടി, ജയൻ പുത്തൻപുരയ്ക്കൽ, സലിം പി.മാത്യു, മാണി സി.കാപ്പൻ എന്നിവർ പങ്കെടുത്തു.

കെ. കരുണാകരന്റെ ഡി.ഐ.സിയെ കോൺഗ്രസിൽ തിരികെ എത്തിച്ച ടി.പി. പീതാംബരന്റെയും തോമസ് ചാണ്ടിയുടെയും വലംകൈയായ നേതാവ് തന്നെയാണ് ഈ ലയനത്തിനും ചരടുവലികൾ നടത്തിയത്.