ഉദയംപേരൂർ:ഉദയംപേരൂർ 18-ാം വാർഡ് കുടംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വീട്ടുമുറ്റത്തെ വായനശാല വായനമുറ്റത്തിന് ഐ.ഒ.സി ഉദയംപേരൂർ യൂണിറ്റ് ബുക്ക് ഷെൽഫും രണ്ട് സൈക്കിളും നൽകി. വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വനിതാകൂട്ടായ്മയിൽ പ്രവർത്തിക്കുന്ന പുസ്തകശാലയാണ് വായനമുറ്റം. ഐ.ഒ.സി ഡെപ്യൂട്ടി ജനറൽ മാനേജരിൽ നിന്ന് വായനമുറ്റം ഭാരവാഹികളായ പ്രവീണ സുനിൽ, മായ സതീശൻ, സിനിജ വിഷാദ് എന്നിവർ ഷെൽഫും സൈക്കിളുകളും ഏറ്റുവാങ്ങി. സീനിയർ പ്ലാന്റ് മാനേജർ പി.എസ്. ലോഹിതാക്ഷൻ, അസിസ്റ്റന്റ് മാനേജർ അനുതമ ജി.എം എന്നിവർ പങ്കെടുത്തു.