മൂവാറ്റുപുഴ: സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ നയിക്കുന്ന തെക്കൻമേഖലാ ജാഗ്രതാ സാംസ്ക്കാരിക ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി. നവകേരള നിർമ്മിതിക്ക് നാടിന്റെ സാംസ്കാരികകടമ എന്ന സന്ദേശമാണ് ജാഗ്രതാജാഥയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. സ്വീകരണ സമ്മേളനം എൽദോ എബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ.എം. ഗോപി സ്വാഗതം പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ സുരേന്ദ്രൻ വിഷയാവതരണം നടത്തി. ജാഥാ ക്യാപ്ടൻ ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണൻ, ജാഥാംഗങ്ങളായ ബി. ഹരികൃഷ്ണൻ, എസ്. നാസർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, കീഴാറ്റൂർ അനിയൻ എന്നിവർ സംസാരിച്ചു. താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.ജി. ബിജു നന്ദി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ജോഷി സക്കറിയ, ജില്ലാ പ്രസിഡന്റ് പി.ആർ. രഘു, ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, എക്സിക്യുട്ടീവ് അംഗം കെ.പി. രാമചന്ദ്രൻ , താലൂക്ക് ജോയിന്റ് സെക്രട്ടറി സി.ടി. ഉലഹന്നൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രളയദുരന്തത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട വാളകം പഞ്ചായത്തിലെ കടാതി യുവജനസംഘം ഗ്രന്ഥശാല, വാളകം പബ്ലിക് ലൈബ്രറി, റാക്കാട് സ്വപ്ന ലൈബ്രറി എന്നീ ലൈബ്രറികൾക്ക് ചടങ്ങിൽ എൽദോ എബ്രാഹാം എം.എൽ.എയുടെ പ്രത്യേക സംഭാവനയായി 10000 രൂപ വിലവരുന്ന പുസ്തകങ്ങൾ നൽകി.
താലൂക്കിലെ ലൈബ്രറികൾ പുസ്തകങ്ങൾ അടങ്ങിയ സഞ്ചി നൽകിയാണ് ജാഥാ ക്യാപ്ടനെ സ്വീകരിച്ചത്. . ഇൗ പുസ്തകങ്ങൾ സംസ്ഥാനത്തെ പ്രളയദുരന്തത്തിൽപ്പെട്ട ലെെബ്രറികൾക്ക് നൽകുമെന്ന് ഡോ. കെ.വി. കുഞ്ഞുക്കൃഷ്ണൻ അറിയിച്ചു.