കുറുപ്പുംപടി: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 85-വയസിനു മുകളിൽ പ്രായമുള്ളവരെ ആദരിച്ചു. അന്ത്യോഖ്യാ സത്യവിശ്വാസ സംരക്ഷണസമിതിയുടെ നേത്യത്വത്തിലായിരുന്നു ആദരം. മിഖായേൽ പുളിമൂട്ടിൽ റമ്പാൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. എൻ.പി. ജോർജ് നാരകത്തുകുടി അദ്ധ്യക്ഷത വഹിച്ചു. നൂറോളം പേർക്ക് ഉപഹാരങ്ങളും പൊന്നാടയും നൽകി ആദരിച്ചു. ഫാ. എൽദോസ് വെള്ളരിങ്ങൽ, ഫാ: ഷിബു കുരു മോളത്ത്, ഫാ.ഡിവിൻ പൊട്ടയ്ക്കൽ, ഫാ. തോമസ് വെള്ളാഞ്ഞിയിൽ, എൽദോപോൾ, ബിജു .എം.വർഗീസ്, സാബു.എ.ബി, എൽബി വർഗീസ്, എബ്രാഹാം സൈബി മാത്യു എന്നിവർ സംസാരിച്ചു.