മൂവാറ്റുപുഴ: ബി.ഡി.ജെ.എസ് മൂവാററുപുഴ നിയോജകമണ്ഡലം കൺവെൻഷൻ വാഴപ്പിള്ളി ഭാരത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. വിൽസൻ അദ്ധ്യക്ഷത ഹിച്ചു. സെക്രട്ടറി പി.എൻ. പ്രഭ സ്വാഗതം പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ സി.പി. സത്യൻ മുതിർന്ന പ്രവർത്തകരെ ആദരിക്കുകയും അജിനാരായണൻ വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. എം.എ. വാസു രാഷ്ട്രീയ വിശദീകരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എൻ.ജി. വിജയൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ഷൈൻ കെ. കൃഷ്ണ, ബി.ജെ.പി സസ്ഥാന സമിതി അഗം കെ.കെ. ദിലീപ്കുമാർ, ബി.ജെപി നിയോജക മണ്ഡലം പ്രസിഡന്റ് എ.എസ്. ബിജുമോൻ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി റെജി കപ്യാരിട്ടയിൽ, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, ജയദേവൻ മാടവന എന്നിവർ സംസാരിച്ചു.