പിറവം: ആരക്കുന്നം സെന്റ്.ജോർജസ് ഹൈസ്കൂളിൽ ചെസ് അക്കാഡമി തുടങ്ങി. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീത ജോസ്, ഫാ. സാംസൺ മേലേത്ത്, എം.ടി. സുനിൽ, ജിനു ജോർജ്, ബിജോയ്, റോബി എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഒഴിവു സമയങ്ങളിൽ വിദ്യാർത്ഥികളെ ചെസ് പോലുള്ള ബൗദ്ധിക വികസനത്തിനുതകുന്ന വിവിധ കളികളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥിനികളായ എസ്. ദേവാനി, അബിന പൗലോസ്, നിരഞ്ജൻ എന്നിവർ നേതൃത്വം നൽകും.