mvpa-114
സി.പി.എം പായിപ്ര പഞ്ചായത്ത് ഒന്നാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനാറി മില്ലുംപടിയിൽ സംഘടിപ്പിച്ച നവോത്ഥാന കുടുംബസംഗമം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു. പി.എസ്. ഗോപകുമാർ, സി.കെ. ഉണ്ണി, ആർ. സുകുമാരൻ, കെ.പി. രാമചന്ദ്രൻ, കെ.എസ്. രങ്കേഷ് എന്നിവർ സമീപം

മൂവാറ്റുപുഴ: സി.പി.എം പായിപ്ര പഞ്ചായത്ത് ഒന്നാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനാറി മില്ലുംപടിയിൽ സംഘടിപ്പിച്ച നവോത്ഥാന കുടുംബസംഗമം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമതി ചെയർമാൻ സി.കെ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ആർ. സുകുമാരൻ, കെ.പി. രാമചന്ദ്രൻ, കെ.എൻ. ജയപ്രകാശ്, വി.ആർ. ശാലിനി , കെ.എസ്. രങ്കേഷ് എന്നിവർ സംസാരിച്ചു.