കുറുപ്പുംപടി: അശമന്നൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് ആരംഭിച്ച എ.എസ്.എൽ (അശമന്നൂർ സൂപ്പർലീഗ്) ആദ്യ പാദ മത്സരങ്ങൾ ഓടയ്ക്കാലി ഗവ. വൊക്കെഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം.സലിം ഉദ്ഘാടനം ചെയ്തു. ചിറങ്ങര എഫ്.സി, മിറാക്കിൾ എഫ്.സി, സോക്കർ സ്പോർട്ടിംഗ് എഫ്.സി, യുണൈറ്റഡ് എഫ്.സി, ഫാൽക്കൺ എഫ്.സി, റെഡ് ഡെവിൾസ് എഫ്.സി, യൂണിവേഴ്സൽ എഫ്.സി, വാരിയേഴ്സ് എഫ്.സി എന്നീ ടീമുകളാണ് മത്സരിക്കുന്നത്.