കുറുപ്പുംപടി: സെന്റ് മേരീസ് കത്തീഡ്രലിൽ പ്രവർത്തിക്കുന്ന കുടുംബയൂണിറ്റുകളുടെ സംയുക്ത വാർഷികം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് എൻ.പി. നാരകത്ത്കുടി അദ്ധ്യക്ഷത വഹിച്ചു. അണ്ടർ 23 ക്രിക്കറ്റ് താരം എൻ.പി. ബേസിലിനെ ആദരിച്ചു. മത്സരവിജയികൾക്ക് ഫാ. ഷിബു കുരുമോളത്ത്, ഫാ. എൽദോസ് വെള്ളരിങ്ങൽ, ഫാ. ഡിവിൻ പൊട്ടക്കൽ, ഫാ.ജോബ് വെള്ളാഞ്ഞിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രളയക്കെടുതിയിൽ വീടു നഷ്ടപ്പെട്ടവർക്ക് 29 കുടുംബ യൂണിറ്റുകളുടെ സഹകരണത്തോടെ ഇടവകയുടെ നേതൃത്വത്തിൽ മൂന്നുവീടുകൾ നിർമ്മിച്ചു നൽകും. ട്രസ്റ്റിമാരായ ബിജു.എം.വർഗീസ്, എൽദോ തരകൻ, മാനേജർമാരായ എൽബി വർഗീസ്, ജിജുകോര, പി.എ. മത്തായികുഞ്ഞ് എന്നിവർ പ്രസംഗിച്ചു.