paravur-1759-bank-
പറവൂർ സഹകരണ ബാങ്ക് മുതിർന്ന അംഗങ്ങൾക്കുള്ള പെൻഷൻ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഇ.പി. ശശിധരൻ നിർവഹിക്കുന്നു

പറവൂർ : പറവൂർ സഹകരണ ബാങ്കിൽ അംഗത്വമെടുത്ത് മുപ്പത് വർഷം പൂർത്തിയായ എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവർക്കുള്ള സ്നേഹം വാർഷിക പെൻഷൻ വിതരണ പദ്ധതി തുടങ്ങി. ബാങ്ക് പ്രസിഡന്റ് ഇ.പി. ശശിധരൻ മുതിർന്ന അംഗം പറവൂർ ഗോപാലകൃഷ്ണന് നൽകി ഉദ്ഘാടനം ചെയ്തു. ടി.വി. നിഥിൻ അദ്ധ്യക്ഷത വഹിച്ചു. എം.എ. വിദ്യാസാഗർ, വി. ദിലീപ്കുമാർ, ടി.എം. ഷേയ്ഖ് പരീത് തുടങ്ങിയവർ സംസാരിച്ചു. പ്രതിവർഷം 1,500 രൂപയാണ് പെൻഷനായി നൽകുന്നത്.