sadya
ദൈവദാസൻ ജോർജ് വാകയിലച്ചന്റെ ചരമ വാർഷിക ആചരണത്തിന്റെ ഭാഗമായി നടന്ന നേർച്ചസദ്യയിൽ പങ്കെടുത്ത വാകയിലച്ചന്റെ കുടുംബാംഗങ്ങൾക്ക് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഭക്ഷണം വിളമ്പുന്നു

മരട്: ദൈവദാസൻ ജോർജ് വാകയിലച്ചന്റെ ചരമവാർഷികാചരണത്തിന്റെ ഭാഗമായി നടന്ന നേർച്ച സദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു.കുർബാനയ്ക്കുശേഷം ആർച്ച് ബിഷപ്പ് ഡോ:ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിച്ചതോടെയാണ് നേർച്ചസദ്യ തുടങ്ങിയത്.കൂനമ്മാവിൽ നിന്നെത്തിയ വാകയിലച്ചന്റെ കുടുംബാംഗങ്ങൾക്ക് ആദ്യംവിളമ്പി.ഒട്ടേറെപ്രമുഖർസംബന്ധിച്ചു.

ആചരണത്തിന്റെചെലവ്ചുരുക്കിസ്വരൂപിക്കുന്നതുകകൊണ്ട് നിർമിച്ചുനൽകുന്ന അനുഗ്രഹഭവനങ്ങളുടെ അടിസ്ഥാനശിലഡോ:ജോസഫ് കളത്തിപ്പറമ്പിൽ ആശിർവദിച്ചു.വാകയിലച്ചന്റെഭൗതികശരീരം അടക്കംചെയ്തിട്ടുള്ളസ്മൃതികുടീരത്തിലേക്കുംവിശ്വാസികളുടെ ഒഴുക്കായിരുന്നു.രാത്രി പത്തുവരെനീണ്ട നേർച്ച സദ്യയിൽ നാൽപ്പതിനായിരത്തോളം പേർസംബന്ധിച്ചു.നേർച്ചപ്പായസപാക്കറ്റുകളും വിതരണംചെയ്തു.സെമിത്തേരി കപ്പേളയിൽനടന്നകുർബാനയ്ക്ക്ഫാ:സെബാസ്റ്റ്യൻ കറുകപ്പിള്ളി,ഫാ: ആന്റണിലിജോഓടത്തക്കൽ എന്നിവർ കാർമികത്വം വഹിച്ചു.ആചരണത്തിന് ഫാ:ജോസഫ് ചേലാട്ട്,ജനറൽ കൺവീനർ ബാബു തോഷ്ണാശേരി തുടങ്ങിയവർ നേതൃത്വം നൽകി.