anthakarathodu
അന്ധകാര തോടിന്റെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി മാത്യൂ ടി.തോമസ് നിർവഹിക്കുന്നു

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയ്ക്ക് ശാപമായി മാറിയിരിക്കുന്ന അന്ധകാരതോട് ശുചിയാക്കി ജലഗതാഗതത്തിനു ഉപയോഗപ്രദമാകുന്ന വിധത്തിൽ പുനർ നിർമ്മിച്ച് രാജനഗരിക്ക് തിലകക്കുറിയാക്കി മാറ്റുമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. അന്ധകാരത്തോട് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എം. സ്വരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്‌സൺ ചന്ദ്രികാദേവി, കൗൺസിലർമാരായ വി.ആർ. വിജയകുമാർ, എ.വി. ബൈജു, ശകുന്തള ജയകുമാർ, വള്ളി മുരളീധരൻ, ടി.എൻ. സുന്ദരൻ, വിവിധ രഷ്ട്രീയ നേതാക്കളായ പി. വാസുദേവൻ, സി. വിനോദ് , പി.ബി. ചന്ദ്രബോസ്, മനോജ് പെരുംപിള്ളി, യു. മധുസൂദനൻ, ശശി വെള്ളക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.