mvpa25
കെ.പി.എം.എസ് മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി യാത്രയുടെ 125-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടുള്ള സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. എൻ.അജിത്,പായിപ്ര കൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ, ഗോപി കോട്ടമുറിക്കൽ എന്നിവർ സമീപം

മൂവാറ്റുപുഴ: കെ.പി.എം.എസ് മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി യാത്രയുടെ 125-ാമത് വാർഷീകാഘോഷത്തിന്റെ ഭാഗമായിട്ടുള്ള സ്മൃതിപഥം നടന്നു. മൂവാറ്റുപുഴ 130 ജംഗ്ഷനിൽ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര നഗരംചുറ്റി നെഹ്രുപാർക്കിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.പി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ടി .ചന്ദ്രൻ സ്വാഗതം പറഞ്ഞു.

നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, മുൻഎം.എൽ.എമാരായ ജോസഫ് വാഴയ്ക്കൻ, ഗോപി കോട്ടമുറിയ്ക്കൽ, ബി.ജെ.പി വ്യവസായ സെൽ സംസ്ഥാന അദ്ധ്യക്ഷൻ എൻ. അജിത്ത്, കെ.പി.എം.എസ് ജില്ലാ കമ്മിറ്റി അംഗം പായിപ്ര കൃഷ്ണൻ, യൂണിയൻ സെക്രട്ടറി സാംജി തോപ്പിൽ എന്നിവർ സംസാരിച്ചു.