secretariate
secretariate

കൊച്ചി: ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങൾക്ക് പത്തുശതമാനം സാമ്പത്തികസംവരണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ നാളെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ സംവരണ സമുദായമുന്നണി നേതൃയോഗം തീരുമാനിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട അഹിന്ദുക്കൾക്കുള്ള 18 ശതമാനം സംവരണം അർഹരായ ഇതര പിന്നാക്ക, പട്ടിക വിഭാഗങ്ങൾക്ക് വീതിച്ചുനൽകാതെ പത്തുശതമാനം മുന്നാക്ക വിഭാഗങ്ങൾക്ക് നൽകുന്നത് കടുത്ത അനീതിയും പിന്നാക്കവിരുദ്ധ നടപടിയുമാണ്. ആ പതിനെട്ടു ശതമാനവും പിന്നാക്ക വിഭാഗങ്ങൾക്ക് വീതിച്ചുനൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.

വി. ദിനകരൻ പ്രസിഡന്റ്

സംവരണ സമുദായ മുന്നണിയുടെ ഭാരവാഹികളായി കുട്ടി അഹമ്മദ് കുട്ടി, വിഷ്ണുപുരം ചന്ദ്രശേഖരൻ (രക്ഷാധികാരികൾ), വി. ദിനകരൻ (പ്രസിഡന്റ് ), എൻ.കെ. അലി (ജനറൽ സെക്രട്ടറി), എസ്. കുട്ടപ്പൻ ചെട്ടിയാർ (വർക്കിംഗ് പ്രസിഡന്റ് ), സുഭാഷ് ബോസ് (സംഘടനാ സെക്രട്ടറി), ഷാജി ജോർജ് (ട്രഷറർ), വി.വി. കരുണാകരൻ, ടി.ജി. ഗോപാലകൃഷ്ണൻ, കെ.പി. ചെല്ലപ്പൻ, എൻ. രവീന്ദ്രൻ, പ്രൊഫ. ഇ. അബ്ദുൾ റഷീദ് (വൈസ് പ്രസിഡന്റുമാർ), പയ്യന്നൂർ ഷാജി, ഡോ.എസ്. റെയ്‌മണ്ട്, ജഗതി രാജൻ, കെ.കെ. സുധാകരൻ, എം.ആർ. വേണു, ഷാജി മഞ്ചക്കണ്ടി, ടി.കെ. സോമനാഥൻ, എസ്. സുബ്രഹ്മണ്യം ചെട്ടിയാർ, (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.